08:51pm 12 November 2026
NEWS
അലിയാർ ഖാസിമിക്ക് സ്വീകരണം നൽകി
20/01/2026  06:55 PM IST
nila
അലിയാർ ഖാസിമിക്ക് സ്വീകരണം നൽകി

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി.

സ്നേഹത്തിനും സാഹോദര്യത്തിനും ഇസ്‌ലാമിൽ ഏറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് മുസ്‌ലിം സഹോദരങ്ങൾ തമ്മിൽ സംഘടനാ വൈവിധ്യങ്ങൾക്കപ്പുറത്ത്‌ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും വർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്നേഹത്തെയും സൗഹാർദ്ദത്തെയും കുറിച്ച് പ്രബോധനം നടത്തേണ്ട ഒരു കാലഘട്ടമാണ് ഇത്. സ്നേഹം കൊണ്ടാണ് ഇസ്‌ലാം ലോകം കീഴടക്കിയതെന്നും പുഞ്ചിരിയും പ്രാർത്ഥന കൊണ്ട് അഭിവാദ്യം ചെയ്യലും ഹസ്തദാനവും ഈ സ്നേഹ പ്രകടനത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് സിറാജ് മദനി ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം സ്വാഗതവും ഷമീർ വലിയവീട്ടിൽ നന്ദിയും പറഞ്ഞു. പരിപാടിക്ക് താജുദ്ദീൻ മുല്ലവീടൻ, നസീർ പാനൂർ, കെ കെ അബ്ദുറഹ്മാൻ സലഫി, ഷാഹുൽ ഹമീദ്, ഹമീദ് കല്ലിക്കണ്ടി, അജ്മൽ ജൗഹർ, ഹമദ് ബിൻ സിദ്ധീഖ്, റിയാസ് വാണിമേൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img